Orange Milk Pudding
Orange Milk Pudding
പാൽ 2 കപ്പ്
ഓറഞ്ച് ജ്യൂസ് 2 കപ്പ്
പഞ്ചസാര
കോൺഫ്ലോർ 6 tbsp
5,6 ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക.
ഒരു പാനിൽ ജ്യൂസ് അരിച്ചൊഴിക്കുക,
ഇതിലേക്ക് 3 tbsp കോൺഫ്ലോർ 3 tbsp പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അടുപ്പിലേക്ക് മാറ്റി കുറുക്കി എടുക്കുക.
പാൽ വേറൊരു പാനിൽ ഒഴിച്ചു 6 tbsp പഞ്ചസാരയും 3 tbsp കോൺഫ്ളോറും ചേർത്ത് മിക്സ് ആക്കിയതിനുശേഷം അടുപ്പിവെച്ചു കുറുക്കി എടുക്കുക.
കുറുക്കി എടുക്കുമ്പോൾ കട്ടപ്പിടിക്കാതിരിക്കാൻ കൈവെക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.
പഞ്ചസാര ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യാം.
പാൽ മിക്സും ഓറഞ്ച് മിക്സും റെഡി ആയാൽ ചുടോടു കുടിതന്നെ ഏത് പത്രത്തിലാണോ സെറ്റ് ചെയ്യുന്നത് ആ പാത്രത്തിലേക്ക് ലയർ ആയി ഒഴിച്ചു കൊടുക്കുക. ഞാൻ ഇവിടെ ഒരു സിലികോൺ മോൽഡിൽ ആണ് സെറ്റ് ചെയ്തത്.
പുഡിങ് പാത്രത്തിൽ ഒഴിച്ചുകഴിഞ്ഞാൽ ചൂട് മാറിയത്തിന് ശേഷം ഫ്രിഡ്ജിൽ 8 മണിക്കൂർ വെച്ച് സെറ്റ് ചെയ്തെടുക്കുക.
പിന്നീട് ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് ഉപയോഗിക്കാം.
Comments
Post a Comment