Kannur Pathal / കണ്ണൂർ പത്തൽ
പുഴുങ്ങലരി
അരിപ്പൊടി (ആമീസ് )
ഉപ്പ്
വെള്ളം.
നന്നായി തിളയ്ക്കുന്ന വെള്ളത്തിൽ അരി ഇട്ട് തീ ഓഫാക്കി അടച്ചുവെക്കുക. അരി എത്രയാണോ എടുക്കുന്നത് അത് മുങ്ങികിടക്കുന്ന വിധത്തിൽ വെള്ളം ഉണ്ടായിരിക്കണം.
ഒന്നുരണ്ടു മണിക്കൂറിനു ശേഷം അരി കഴുകി ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ ലൂസായി അരച്ചെടുക്കുക. കട്ടിയായി അരക്കാൻ ശ്രമിച്ചാൽ മിക്സിയുടെ ബ്ലേഡ് പൊട്ടിപ്പോകും.
അരി അരച്ചെടുത്തതിന് ശേഷം മാവ് കട്ടിയാക്കാൻ അരിപ്പൊടിചേർത്ത് കുഴക്കുക. പുഴുങ്ങൽ അരിപ്പൊടിതന്നെ എടുക്കണം. ആമീസ് എന്ന ബ്രാൻഡിൽ അരിപ്പൊടി മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടും.
അരി കുഴച്ചെടുത്തതിന് ശേഷം കയ്യിൽ എണ്ണതടവി മാവ് ഉരുളയാക്കി എടുത്ത് ഓടിൽ (ദോഷക്കല്ല് )പരത്തി എടുക്കുക.
അതിന് സാധിക്കാത്തവർ വാഴയിലയിലോ കവറിലോ പരത്തി ഓടിൽ ഇട്ട് തിരിച്ചും മറിച്ചും ചുട്ടെടുത്താൽ മതി. പത്തിൽ പൊങ്ങി വരാൻ ചെറിയ തവിവെച്ചു ഒന്ന് സാവദാനം അമർത്തിക്കൊടുക്കുക. പത്തിൽ റെഡി ആണെങ്കിൽ പെട്ടെന്ന് പൊങ്ങിവരും. ശക്തി ഉപയോഗിച്ച് അമർത്തരുത്.
പത്തിൽ റെഡി ആയാൽ ഗീ പുരട്ടിയോ തേങ്ങാപ്പാലിൽ മുക്കിഎടുത്തോ നല്ല കറിയുടെ കൂടെ കഴിക്കാം.
Comments
Post a Comment