ചിക്കൻ വട / ചിക്കൻ ഡോണറ്റ്
ഉള്ളി (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി 4,5 അല്ലി
ഇഞ്ചി 1 കഷ്ണം
പച്ചമുളക് 5,6
മല്ലിയില
ചിക്കൻ(എല്ലില്ലാതെ) 300g
ഉരുളക്കിഴങ്ങ് വേവിച്ചത് 2
ബ്രഡ്പൊടി 1 കപ്പ്
കോൺഫ്ലോർ 1/4 കപ്പ്
മുട്ട 1
ബാക്കിങ്പൗഡർ 1/2 tsp
ആവശ്യത്തിന് ഉപ്പ്
ഒരു മിക്സിയുടെ ജാറിൽ ആദ്യം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരക്കുക. അതിലേക്ക് എല്ലില്ലാത്ത ചിക്കൻ മുറിച്ച് ചേർത്ത് അരക്കുക.
ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി ഉള്ളി ഒഴികെ ബാക്കി ഐറ്റംസ് എല്ലാം ഇതേലേക്ക് ചേർത്ത് കുഴചെടുക്കുക. അവസാനം മുറിച്ച്വെച്ച ഉള്ളികൂടി ചേർത്ത് കുഴക്കുക.
ഇതിൽ നിന്നും ഓരോ ഉരുള എടുത്ത് ഉഴുന്ന് വട രൂപത്തിൽ ആക്കി വെക്കുക.
എല്ലാം ഷേപ്പ് ചെയ്തു കഴിഞ്ഞാൽ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.
ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Comments
Post a Comment