KANNUR SPECIAL VELLAPPOLA / STEAMED RICE CAKE
KANNUR SPECIAL VELLAPPOLA / RAMADAN SPECIAL / STEAMED RICE CAKE
Today I'm here with a ramadan special item from Kannur. This pola, which appears exclusively during Ramadan, is prepared in many ways. I've come up with a quick recipe here. There is no need to ferment it or prepare it. Because in other words, you will take a pot, pour coconut water in it and put the papadam. The next day, we'll just clean it.
No washing, just a rinse. If the flour does not rise, remove. It takes a little bit of work.
I made it in a simple way here.
Ingredients:
1 cup Raw rice
1/2 cup cooked rise
Salt as needed
Water
It was well steamed
In the bowl pour the batter into a heat resistent bowl
1 tsp yeast
1tsp sugar
little hot water
By the time the rice is grinded, the yeast has risen. Pour the batter into it and mix it well with your hands. When mixing with your hands, the dough should be seen on the lines of the hand. You will see it in the video.
Then close and tie it with a cloth. Do not open for an hour.
Once the batter has risen, pour it into a small bowl and steam it. You can learn more by watching the video. Watch the video
https://youtu.be/zq0XRNzriGE
Open the link. And hope everyone would like it. Don't forget to give a like.
Eat this with coconut milk and banana . The banana (mysoor banana )is a good combination for this. Bye until the next new recipe comes along
വെള്ളപ്പോള
###########
ഇന്ന് കണ്ണൂരിന്റെ സ്വന്തം വെള്ളപ്പോളയും കൊണ്ടാണ് വന്നിട്ടുള്ളതു. റമദാനിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പോള പല വിധത്തിലും തയ്യാറാക്കാറുണ്ട്. ഞാൻ ഇവിടെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പീയും കൊണ്ടാണ് വന്നിട്ടുള്ളത്. ഇത് പുളിപ്പിക്കുകയോ ഇതിനായി തയ്യാറെടുപ്പുകളോ ഒന്നും ആവശ്യമില്ല. കാരണം മറ്റു രീതിയിൽ ഉണ്ടാക്കുമ്പോൾ ഒരു കുടുക്ക എടുത്ത് അതിൽ തേങ്ങാവെള്ളം ഒഴിച്ച് പപ്പടം ഇട്ടുകൊടുക്കും. പിറ്റേന്ന് അത് കളഞ്ഞു കുടുക്ക ഒന്ന് കഴുകും. കൂടുതൽ കഴുകില്ല, ഒരു കുലുക്കി മറിക്കൽ. അതിനുശേഷം അരി ഉഴുന്നും കൂട്ടി അരച്ച് ഈ കുടുക്കയിൽ ഒഴിച്ച് വെക്കും. മാവ് പൊങ്ങിയില്ലെങ്കിൽ കളയണം. ഇങ്ങിനെയൊക്കെ കുറച്ചു പണിപ്പെട്ടാണ് ഇത് ഉണ്ടാക്കുന്നത്.
ഞാൻ ഇവിടെ ഉണ്ടാക്കിയത്.
1 കപ്പ് പച്ചരി
1/2 കപ്പ് ചോർ (പച്ചരിച്ചോർ ആയിരുന്നു )
ആവശ്യത്തിന് ഉപ്പു
വെള്ളം
ഇവചേർത്ത് നന്നായി അരച്ചെടുത്തു.
അരക്കുന്ന സമയം മാവ് ഒഴിക്കേണ്ട പാത്രത്തിൽ
1 tsp യീസ്റ്റ്
1tsp പഞ്ചസാര
കുറച്ചു ചെറിയ ചുടുള്ള വെള്ളം
ഒഴിച്ച് അടച്ചു വെക്കുക.
അരി അരച്ച് കഴിയുമ്പോഴേക്കും യീസ്റ്റ് പൊങ്ങിയിട്ടുണ്ടാവും. അതിലേക്കു മാവ് ഒഴിച്ച് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്തത് കയ്യിൽ എടുത്തുനോക്കുമ്പോൾ കയ്യുടെ വരകൾ കാണുന്ന വിധത്തിൽ ആവണം മാവ്. അത് video കാണുമ്പോൾ മനസ്സിലാവും.
അതിനു ശേഷം അടച്ചുവെച്ചു ഒരു തുണികൊണ്ടു കെട്ടിവെക്കുക. ഒരു മണിക്കൂർ തുറക്കാൻ പാടില്ല.
മാവ് പൊങ്ങിവന്നാൽ ഒരു ചെറിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. Video കണ്ടാൽ കൂടുതൽ അറിയാൻ പറ്റും. Video കാണാൻ
https://youtu.be/zq0XRNzriGE
ഓപ്പൺ ചെയ്യുക. അപ്പോൾ എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാവുമല്ലോ. ഇഷ്ടപ്പെട്ടവർ like തരാൻ മറക്കരുതേ.
പിന്നേ വേറൊരു കാര്യം.
പാത്രം എടുക്കുമ്പോൾ കുടുക്ക പോലുള്ള പാത്രം എടുക്കാൻ ശ്രമിക്കുക, അതായതു വട്ടം കുറഞ്ഞ മുഖമുള്ള പാത്രം.
കഴിക്കുമ്പോൾ തേങ്ങാപ്പാലും മൈസൂർ പഴവും ചേർത്ത് കഴിക്കുക. മൈസൂർ പഴത്തിനു മറ്റു സ്ഥലങ്ങളിൽ എന്ത് പറയും എന്നറിയില്ല. ആ പഴമാണ് ഇതിനു നല്ല കോമ്പിനേഷൻ. നെക്സ്റ്റ് പുതിയ റെസിപ്പീയും കൊണ്ട് വരുന്നതുവരെ bye.
Comments
Post a Comment