Egg Banana Roast / മുട്ട പഴം വറുത്തത്
പഴം മുട്ട വറുത്തത്
നേന്ത്രപ്പഴം 2
മുട്ട 2
പഞ്ചസാര 2 tbsp
ഏലക്ക 2
അണ്ടിപ്പരിപ്പ്
മുന്തിരി
ഗീ
ഓയിൽ
പഴം ചെറിയകഷ്ണമായി മുറിച്ച് ഓയിൽ അല്ലെങ്കിൽ ഗീ യിൽ ഗോൾഡൻ കളറിൽ ഫ്രൈ ചെയ്തെടുക്കുക.
ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ഏലക്ക പൊടിയും മിക്സ്ചെയ്‌തു വെക്കുക.
ഒരു പാനിൽ ഗീ ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും (ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം)ചേർത്ത് വറന്നു വരുമ്പോൾ ഫ്രൈ ചെയ്ത പഴവും മുട്ട മിക്സും ചേർത്ത് കൈ വെക്കാതെ ഇളക്കി ഡ്രൈ ആക്കി എടുക്കുക.മുട്ട കൂടുതൽ വേണമെങ്കിൽ കൂടുതൽ ചേർക്കാം.(കൂടുതൽ പഴുത്ത പഴം ആണെങ്കിൽ ഗീയിൽ ഒന്ന് കളർ മാറ്റിയെടുത്താൽ മതി.)കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ പറ്റുന്നൊരു വിഭവം ആണ് ഇത്.
Comments
Post a Comment