Posts
Showing posts from 2021
MIMOSA SALAD // RUSSION SALAD // SALAD CAKE
- Get link
- X
- Other Apps
Mimosa Salad/ Russion Salad/ Salad Cake **********-**************** Potato (boiled) : 2 Carrot (boiled) : 2 Eggs : 2 Onion : 1 Cheddar Cheese : 3/4 Cup Chicken (boiled) : 3/4 cup Mayonnaise : 3/4 || 1Cup Salt & Pepper to taste. ആദ്യം ഉള്ളി ചെറുതായി മുറിച്ച് ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു 1/2 tsp ഉപ്പ്, 1 tsp ഷുഗർ,2 tbsp ആപ്പിൾ വിനഗർ ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് ഉള്ളി മുങ്ങുന്ന വിധത്തിൽ തണുത്ത വെള്ളം ഒഴിച്ചു മിക്സ് ചെയ്തു10-15 മിനിറ്റ് മാറ്റിവെക്കുക. ഉള്ളിയുടെ മണവും ടേസ്റ്റും പോവാനാണ് ഇങ്ങിനെ ചെയ്യുന്നത്. പൊട്ടറ്റോ, ക്യാരറ്റ്, മുട്ട ഗ്രേറ്റ് ചെയ്തെടുക്കുക. (മുട്ട വെള്ള, മഞ്ഞ എന്ന രീതിയിൽ ഗ്രേറ്റ് ചെയ്യുകയാണെങ്കിൽ 5,6 എണ്ണം എടുക്കണം ) ചിക്കൻ ചെറുതായി മുറിച്ചെടുക്കുക. ഉള്ളി വെള്ളം കളഞ്ഞു വെക്കുക. ചീസ് ഗ്രേറ്റ് ചെയ്തു വെക്കുക.( ഏത് ചീസ് ആണോ ഇഷ്ടം അതെടുക്കാം ) സെറ്റ് ചെയ്യുന്നത് :- ഞാൻ അടിഭാഗം മാറ്റാൻ പ...
Biscuit Pudding.
- Get link
- X
- Other Apps

Biscit Pudding Biscuit Pudding. Ingredients: Biscuits-To layer up (pieces according to your plate) Whipping cream-1 cup Cream-170g Milkmaid-Howmuch ever you require Nutella Coffee/milk-To dip the biscuits —————————————— Preparation: Whisk up whipping cream till it’s fluffy & then add the cream & milkmaid. Take plate,place your biscuits by dipping it in coffee or milk. Take some of the cream mix & spread till your biscuits are covered. Again place bicuits over the cream. Spread your cream mix again. Repeat this till your biscuits are over. For the last layer, Add nutella to the cream & spread it over. Decorate it however you want
Kannur Fish Biriyani||കണ്ണൂർ മീൻ ബിരിയാണി
- Get link
- X
- Other Apps
7 കണ്ണൂർ മീൻ ബിരിയാണി #കണ്ണൂർ #തലശ്ശേരി ബിരിയാണി ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ബിരിയാണി റെസിപ്പി അതും മീൻ ബിരിയാണി. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ. അഭിപ്രായം പറയൂ. ആകോലി / അയക്കൂറ 1/2 kg ബസ്മതി / ജീരകശാല അരി 3 കപ്പ് ഉള്ളി 4 തക്കാളി 2 പച്ചമുളക് 15 വെളുത്തുള്ളി 1 പോട് ഇഞ്ചി 1 ഇഞ്ച് വലിപ്പത്തിൽ തേങ്ങ 1/4 കപ്പ് ഗീ 6,7 tbsp ഓയിൽ 10 tbsp പട്ട ഒരു കഷ്ണം ഏലക്ക 4,5 ഗ്രാമ്പു 5,6 ബെലീവിസ് 2 വെള്ളം 6 കപ്പ് ഉപ്പ് മുളക്പൊടി 2 tsp മഞ്ഞൾപൊടി 1 tsp മല്ലിപ്പൊടി 3/4 tsp ഗരംമസാല 1 tsp + ചെറുനാരങ്ങാ 1 1/2 കിസ്മിസ് അണ്ടിപ്പരിപ്പ് തയ്യാറാക്കുന്ന വിധം :- ആദ്യം മീൻ മസാലപുരട്ടിവെക്കുക. 2 tsp മുളക്പൊടി 1/2 tsp മഞ്ഞൾപൊടി 1/2 മുറി ചെറുനാരങ്ങാ നീരും ഉപ്പും അല്പം വെള്ളവും ചേർത്ത് പേസ്റ്റാക്കി മീനിൽ തേച്ചുപിടിപ്പിച്ചു 15 മിനിറ്റ് മാറ്റിവെക്കുക. ഒരുപാനിൽ 3tbsp വെളിച്ചെണ്ണ / ഓയിൽ ഒഴിച്ചു മീൻ ഫ്രൈ ചെയ്തെടുക്കുക. ( കൂടുതൽ ഫ്രൈ ചെയ്യാതെ വാട്ടി എടുക്കുന്ന രൂപത്തിൽ ) മസാല റെഡിയാക്കാൻ :- അതെ പാനിൽത്തന്നെ ആവശ്യമെങ്കിൽ മാത്രം ഓയിൽ ഒഴിച്ചു 3 ഉള്ള...
Orange Milk Pudding
- Get link
- X
- Other Apps

Orange Milk Pudding പാൽ 2 കപ്പ് ഓറഞ്ച് ജ്യൂസ് 2 കപ്പ് പഞ്ചസാര കോൺഫ്ലോർ 6 tbsp 5,6 ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഒരു പാനിൽ ജ്യൂസ് അരിച്ചൊഴിക്കുക, ഇതിലേക്ക് 3 tbsp കോൺഫ്ലോർ 3 tbsp പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അടുപ്പിലേക്ക് മാറ്റി കുറുക്കി എടുക്കുക. പാൽ വേറൊരു പാനിൽ ഒഴിച്ചു 6 tbsp പഞ്ചസാരയും 3 tbsp കോൺഫ്ളോറും ചേർത്ത് മിക്സ് ആക്കിയതിനുശേഷം അടുപ്പിവെച്ചു കുറുക്കി എടുക്കുക. കുറുക്കി എടുക്കുമ്പോൾ കട്ടപ്പിടിക്കാതിരിക്കാൻ കൈവെക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. പഞ്ചസാര ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യാം. പാൽ മിക്സും ഓറഞ്ച് മിക്സും റെഡി ആയാൽ ചുടോടു കുടിതന്നെ ഏത് പത്രത്തിലാണോ സെറ്റ് ചെയ്യുന്നത് ആ പാത്രത്തിലേക്ക് ലയർ ആയി ഒഴിച്ചു കൊടുക്കുക. ഞാൻ ഇവിടെ ഒരു സിലികോൺ മോൽഡിൽ ആണ് സെറ്റ് ചെയ്തത്. പുഡിങ് പാത്രത്തിൽ ഒഴിച്ചുകഴിഞ്ഞാൽ ചൂട് മാറിയത്തിന് ശേഷം ഫ്രിഡ്ജിൽ 8 മണിക്കൂർ വെച്ച് സെറ്റ് ചെയ്തെടുക്കുക. പിന്നീട് ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് ഉപയോഗിക്കാം.
5 Minute No Oven No Yeast Pizza
- Get link
- X
- Other Apps
5 Minute പിസ No oven, No Yeast ******************* Self Rising flour 140g (1 cup) Yogurt 140g(Ounces) ചീസ് ക്യാപ്‌സിക്കം തക്കാളി ഉള്ളി വേവിച്ച ചിക്കൻ സെല്ഫ്റൈസിംഗ് ഫ്ളോറും തൈരും ചേർത്ത് കുഴച്ചെടുക്കുക.അല്പം ഒട്ടിപ്പിടിക്കുന്ന രൂപത്തിൽ ആയിരിക്കും മാവ്. മാവ് പരത്തി ഒരു ഫ്രൈ പാനിൽ ഇട്ട് ഒരു ഭാഗം 2 മിനിറ്റ് ചൂടാക്കുക. അതിന് ശേഷം തിരിച്ചു ഇട്ട് പിസ സോസ് ഉണ്ടെങ്കിൽ അത് ഇതിനു മുകളിൽ എല്ലാഭാഗത്തുമായി പുരട്ടിക്കൊടുത്തു മുകളിൽ അല്പം ചീസ്,ക്യാപ്‌സിക്കം,തക്കാളി കുരുകളഞ്ഞു ചെറുതായി മുറിച്ചത്, ഉള്ളി, വേവിച്ച ചിക്കൻ എന്നിവ ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു വിതറിക്കൊടുക്കുക.വീണ്ടും ചീസ് ഇട്ട് കൊടുത്ത് അടച്ചുവെച്ചു 2 മിനിറ്റ് വേവിക്കുക. പിസ റെഡി. English :- 5 Minute Pizza No oven, No Yeast ******************* Ingredients: Self rising flour-1 cup(140g) Yogurt-5 ounces(140g) (make sure it’s not watery) Salt to taste Cooked chicken Capsicum Tomato Cheese ——————————————— Preparation: Mix up flour & yogurt.Place it onto your board & knead it to a pizza dough. Roll it out n...
Chicken Potato Cheese Fingers
- Get link
- X
- Other Apps

Chicken Potato Cheese Fingers ഉരുളക്കിഴങ്ങു (വേവിച്ചത്)2 ചിക്കൻ (വേവിച്ചത് )1/2 കപ്പ് ചീസ് 1/2 കപ്പ് ബ്രെഡ്പൊടി 1/2 cup വെളുത്തുള്ളി 1 tsp കുരുമുളക്പൊടി 1 tsp ഒറിഗാനോ 1 tsp ചില്ലിഫ്ളക്സ് 1 tsp ആവശ്യത്തിന് ഉപ്പ് കോട്ടിങ്ങിന് :- മൈദ 2 tbsp കോൺഫ്ലോർ 1 tbsp മുട്ട 1 ബ്രഡ്പൊടി ഓയിൽ ഫ്രൈചെയ്യാൻ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു ബാക്കിയുള്ള എല്ലാം മിക്സ് ചെയ്തു ഒരു പാത്രത്തിൽ ഇട്ട് ഒന്ന് പ്രെസ്സ് ചെയ്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കുക. പിന്നീട് പാത്രത്തിൽ നിന്നും മാറ്റി നീളത്തിൽ മുറിക്കുക. മൈദയും കോൺഫോറും മിക്സ് ചെയ്യുക. മുറിച്ചു വെച്ച കഷ്ണം ആദ്യം ഈ മൈദമിക്സിൽ കവർ ചെയ്തെടുക്കുക. പിന്നെ മുട്ടയിൽ മുക്കിയെടുത്ത് ബ്രെഡ് പൊടിയിൽ കവർ ചെയ്തെടുക്കുക. ഇത് ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. മുറിച്ച് എടുക്കുന്നില്ലെങ്കിൽ കൈകൊണ്ട് ഷേപ്പ് ഉണ്ടാക്കിയാലും മതി.
Egg Banana Roast / മുട്ട പഴം വറുത്തത്
- Get link
- X
- Other Apps

പഴം മുട്ട വറുത്തത് നേന്ത്രപ്പഴം 2 മുട്ട 2 പഞ്ചസാര 2 tbsp ഏലക്ക 2 അണ്ടിപ്പരിപ്പ് മുന്തിരി ഗീ ഓയിൽ പഴം ചെറിയകഷ്ണമായി മുറിച്ച് ഓയിൽ അല്ലെങ്കിൽ ഗീ യിൽ ഗോൾഡൻ കളറിൽ ഫ്രൈ ചെയ്തെടുക്കുക. ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ഏലക്ക പൊടിയും മിക്സ്ചെയ്‌തു വെക്കുക. ഒരു പാനിൽ ഗീ ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും (ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം)ചേർത്ത് വറന്നു വരുമ്പോൾ ഫ്രൈ ചെയ്ത പഴവും മുട്ട മിക്സും ചേർത്ത് കൈ വെക്കാതെ ഇളക്കി ഡ്രൈ ആക്കി എടുക്കുക.മുട്ട കൂടുതൽ വേണമെങ്കിൽ കൂടുതൽ ചേർക്കാം.(കൂടുതൽ പഴുത്ത പഴം ആണെങ്കിൽ ഗീയിൽ ഒന്ന് കളർ മാറ്റിയെടുത്താൽ മതി.)കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ പറ്റുന്നൊരു വിഭവം ആണ് ഇത്.
- Get link
- X
- Other Apps

ചിക്കൻ വട / ചിക്കൻ ഡോണറ്റ് ഉള്ളി (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി 4,5 അല്ലി ഇഞ്ചി 1 കഷ്ണം പച്ചമുളക് 5,6 മല്ലിയില ചിക്കൻ(എല്ലില്ലാതെ) 300g ഉരുളക്കിഴങ്ങ് വേവിച്ചത് 2 ബ്രഡ്പൊടി 1 കപ്പ് കോൺഫ്ലോർ 1/4 കപ്പ് മുട്ട 1 ബാക്കിങ്പൗഡർ 1/2 tsp ആവശ്യത്തിന് ഉപ്പ് ഒരു മിക്സിയുടെ ജാറിൽ ആദ്യം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരക്കുക. അതിലേക്ക് എല്ലില്ലാത്ത ചിക്കൻ മുറിച്ച് ചേർത്ത് അരക്കുക. ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി ഉള്ളി ഒഴികെ ബാക്കി ഐറ്റംസ് എല്ലാം ഇതേലേക്ക് ചേർത്ത് കുഴചെടുക്കുക. അവസാനം മുറിച്ച്വെച്ച ഉള്ളികൂടി ചേർത്ത് കുഴക്കുക. ഇതിൽ നിന്നും ഓരോ ഉരുള എടുത്ത് ഉഴുന്ന് വട രൂപത്തിൽ ആക്കി വെക്കുക. എല്ലാം ഷേപ്പ് ചെയ്തു കഴിഞ്ഞാൽ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Kannur Pathal / കണ്ണൂർ പത്തൽ
- Get link
- X
- Other Apps

പുഴുങ്ങലരി അരിപ്പൊടി (ആമീസ് ) ഉപ്പ് വെള്ളം. നന്നായി തിളയ്ക്കുന്ന വെള്ളത്തിൽ അരി ഇട്ട് തീ ഓഫാക്കി അടച്ചുവെക്കുക. അരി എത്രയാണോ എടുക്കുന്നത് അത് മുങ്ങികിടക്കുന്ന വിധത്തിൽ വെള്ളം ഉണ്ടായിരിക്കണം. ഒന്നുരണ്ടു മണിക്കൂറിനു ശേഷം അരി കഴുകി ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ ലൂസായി അരച്ചെടുക്കുക. കട്ടിയായി അരക്കാൻ ശ്രമിച്ചാൽ മിക്സിയുടെ ബ്ലേഡ് പൊട്ടിപ്പോകും. അരി അരച്ചെടുത്തതിന് ശേഷം മാവ് കട്ടിയാക്കാൻ അരിപ്പൊടിചേർത്ത് കുഴക്കുക. പുഴുങ്ങൽ അരിപ്പൊടിതന്നെ എടുക്കണം. ആമീസ് എന്ന ബ്രാൻഡിൽ അരിപ്പൊടി മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടും. അരി കുഴച്ചെടുത്തതിന് ശേഷം കയ്യിൽ എണ്ണതടവി മാവ് ഉരുളയാക്കി എടുത്ത് ഓടിൽ (ദോഷക്കല്ല് )പരത്തി എടുക്കുക. അതിന് സാധിക്കാത്തവർ വാഴയിലയിലോ കവറിലോ പരത്തി ഓടിൽ ഇട്ട് തിരിച്ചും മറിച്ചും ചുട്ടെടുത്താൽ മതി. പത്തിൽ പൊങ്ങി വരാൻ ചെറിയ തവിവെച്ചു ഒന്ന് സാവദാനം അമർത്തിക്കൊടുക്കുക. പത്തിൽ റെഡി ആണെങ്കിൽ പെട്ടെന്ന് പൊങ്ങിവരും. ശക്തി ഉപയോഗിച്ച് അമർത്തരുത്. പത്തിൽ റെഡി ആയാൽ ഗീ പുരട്ടിയോ തേങ്ങാപ്പാലിൽ മുക്കിഎടുത്തോ നല്ല കറിയുടെ കൂടെ കഴിക്കാം.
Nawabi Semayi
- Get link
- X
- Other Apps
നവാബി സെമായി ********************* 3 tbsp ഗീ / ബട്ടർ 1 പാക്കറ്റ് സേമിയ 150g(കൂടുതൽ വേണമെങ്കിൽ കൂടുതൽ എടുക്കാം ) 1/4 കപ്പ് പഞ്ചസാരപൊടി 3 tbsp പാൽപ്പൊടി 3 കപ്പ് പാൽ + 1/2 കപ്പ് 2 tbsp കസ്റ്റർഡ് പൗഡർ 2 tbsp കോൺഫ്ലോർ 1/2 കപ്പ് മിൽക്ക്മെയ്ഡ് എസ്സെൻസ് ഗീ ഒഴിച്ചു സേമിയ നന്നായി വറുത്തെടുക്കുക. വറന്ന് വരുമ്പോൾ പഞ്ചസാര പൗഡർ ചേർത്ത് നന്നായി വറുക്കുക. കൂടെ പാൽപ്പൊടിയും ചേർക്കുക. എല്ലാം കൂടി കരിഞ്ഞുപോവാതെ നന്നായി വറുത്തെടുക്കുക. വറുത്തെടുത്ത സേമിയ നേർ പകുതിയാക്കി മാറ്റി ഒരു ഭാഗത്തിൽ വേണമെങ്കിൽ ഫുഡ്‌കളർ ചേർത്ത് കൊടുക്കാം. ഒരു പുഡ്ഡിംഗ് പാത്രത്തിൽ പകുതി സേമിയ ഇട്ട് ലെവൽ ചെയ്തു പ്രെസ്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കുക. ക്രീം തയ്യാറാക്കാൻ 3 കപ്പ് പാൽ ചൂടാക്കാൻ വെക്കുക. 1/2 കപ്പ് പാലിൽ കസ്റ്റാർഡ് പൗഡറും കോൺഫ്ലോർ മിക്സ് ചെയ്തെടുത്തു ചുടായികൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിച്ചു ചെറിയ തീയിൽ വെച്ച് കുറുക്കി എടുക്കുക. മധുരത്തിനായി ഇടക്ക് 1/2 കപ്പ് മിൽക്ക്മെയ്ഡ് ചേർത്കൊടുക്കുക. മിൽക്ക്മെയ്ഡ് ഇല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാരയും കൂടെ 2,3 tbsp പാൽപ്പൊടികൂടി ചേർത്കൊടുത്താൽ മതി. ടേസ്റ്റിനു വേണ്...