MIMOSA SALAD // RUSSION SALAD // SALAD CAKE
Mimosa Salad/ Russion Salad/ Salad Cake
**********-****************
Potato (boiled) : 2
Carrot (boiled) : 2
Eggs : 2
Onion : 1
Cheddar Cheese : 3/4 Cup
Chicken (boiled) : 3/4 cup
Mayonnaise : 3/4 || 1Cup
Salt & Pepper to taste.
ആദ്യം ഉള്ളി ചെറുതായി മുറിച്ച് ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു 1/2 tsp ഉപ്പ്, 1 tsp ഷുഗർ,2 tbsp ആപ്പിൾ വിനഗർ ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് ഉള്ളി മുങ്ങുന്ന വിധത്തിൽ തണുത്ത വെള്ളം ഒഴിച്ചു മിക്സ് ചെയ്തു10-15 മിനിറ്റ് മാറ്റിവെക്കുക.
ഉള്ളിയുടെ മണവും ടേസ്റ്റും പോവാനാണ് ഇങ്ങിനെ ചെയ്യുന്നത്.
പൊട്ടറ്റോ, ക്യാരറ്റ്, മുട്ട ഗ്രേറ്റ് ചെയ്തെടുക്കുക.
(മുട്ട വെള്ള, മഞ്ഞ എന്ന രീതിയിൽ ഗ്രേറ്റ് ചെയ്യുകയാണെങ്കിൽ 5,6 എണ്ണം എടുക്കണം )
ചിക്കൻ ചെറുതായി മുറിച്ചെടുക്കുക.
ഉള്ളി വെള്ളം കളഞ്ഞു വെക്കുക.
ചീസ് ഗ്രേറ്റ് ചെയ്തു വെക്കുക.( ഏത് ചീസ് ആണോ ഇഷ്ടം അതെടുക്കാം )
സെറ്റ് ചെയ്യുന്നത് :-
ഞാൻ അടിഭാഗം മാറ്റാൻ പറ്റുന്ന കേക്ക് ടിൻ ആയിരുന്നു എടുത്തത്. കേക്ക് രൂപത്തിൽ കിട്ടാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.
പാത്രത്തിൽ ചെയ്താലും കുഴപ്പം ഇല്ല.
പുറത്ത് എടുക്കണം എന്നുണ്ടെങ്കിൽ ക്ലിങ് പാത്രത്തിൽ വിരിച്ചു സെറ്റ് ആയാൽ പുറത്ത് എടുത്താൽ മതി.
ആദ്യം പൊട്ടറ്റോ ഇട്ട് ലെവൽ ചെയ്തു നന്നായി പ്രെസ്സ് ചെയ്യുക. മുകളിൽ ഉപ്പ്, കുരുമുളക് വിതറിക്കൊടുക്കുക.
ഇതിനു മുകളിലായി മയോനിസ് ചേർത്തുകൊടുക്കുക. എല്ലാഭാഗത്തും സ്പ്രെഡ് ചെയ്യുക.
ഇതിനു മുകളിലായി എല്ലാഭാഗത്തും വരുന്ന വിധത്തിൽ ചിക്കൻ ഇട്ട് ചെറുതായി പ്രെസ്സ് ചെയ്യുക.
വീണ്ടും മയോനിസ്.
മുകളിൽ ഉള്ളി ഇട്ടുകൊടുക്കുക.
വീണ്ടും മയോനിസ്
മുകളിൽ ക്യാരറ്റ് ഇടCup
കൊടുക്കുക. ഇതിനു മുകളിൽ അല്പം ഉപ്പ്, കുരുമുളക്.(ഉപ്പിട്ട് വേവിച്ചത് ആണെങ്കിൽ വേണ്ട )
വീണ്ടും മയോനിസ്
മുകളിൽ ചീസ് ഇട്ട് കൊടുക്കുക.
വീണ്ടും മയോനിസ്
മുകളിൽ മുട്ട ഇട്ട് കൊടുക്കുക. അല്പം ഉപ്പ് കുരുമുളക് വിതറിക്കൊടുക്കുക.
വീണ്ടും മയോനിസ്
മുകളിൽ ഡെക്കറേറ്റ് ചെയ്യാൻ ദിൽ എന്ന് അറിയപ്പെടുന്ന ഇലയാണ് വേണ്ടത്. അതില്ലാത്തത് കൊണ്ട് കുക്കുമ്പർ ഗ്രേറ്റ് ചെയ്തു ഇട്ട് കൊടുക്കുകയാണ് ചെയ്തത്.
ഇത് മുട്ട 2 കളറിൽ ലയർ ചെയ്തു അവസാനം മഞ്ഞ കളർ ആണ് ഉണ്ടാവുക. മുട്ട ഇവിടെ അത്ര ഇഷ്ടം അല്ലാത്തത് കൊണ്ട് 2 മുട്ട മാത്രമേ എടുത്തുള്ളൂ.
മയോനിസ് കുറച്ച് ഹെൽത്തി ആക്കാൻ തൈരും, തഹിനിയും ചേർത്ത് മിക്സ് ചെയ്തു കൊടുത്താലും മതി..
സാലഡ് 2,3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തു എടുക്കുക.
സെറ്റ് ആയാൽ പുറത്തേ ടിൻ സാവദാനം മുകളിലേക്ക് വലിച്ചെടുക്കുക.
കേക്ക് റെഡി.
മിമോസ സാലഡ് എന്ന പേരിൽ അറിയപ്പെടുന്ന റഷ്യൻ സാലഡ് ആണ് ഇത്.
Comments
Post a Comment