Nawabi Semayi





നവാബി സെമായി

*********************

3 tbsp ഗീ / ബട്ടർ

1 പാക്കറ്റ് സേമിയ 150g(കൂടുതൽ വേണമെങ്കിൽ കൂടുതൽ എടുക്കാം )

1/4 കപ്പ്‌ പഞ്ചസാരപൊടി

3 tbsp പാൽപ്പൊടി

3 കപ്പ്‌ പാൽ + 1/2 കപ്പ്‌

2 tbsp കസ്റ്റർഡ് പൗഡർ

2 tbsp കോൺഫ്ലോർ

1/2 കപ്പ്‌ മിൽക്ക്മെയ്ഡ്

എസ്സെൻസ് 


ഗീ ഒഴിച്ചു സേമിയ നന്നായി വറുത്തെടുക്കുക.  വറന്ന് വരുമ്പോൾ പഞ്ചസാര പൗഡർ ചേർത്ത് നന്നായി വറുക്കുക. കൂടെ പാൽപ്പൊടിയും ചേർക്കുക. എല്ലാം കൂടി കരിഞ്ഞുപോവാതെ നന്നായി  വറുത്തെടുക്കുക.

വറുത്തെടുത്ത സേമിയ നേർ പകുതിയാക്കി മാറ്റി ഒരു ഭാഗത്തിൽ വേണമെങ്കിൽ ഫുഡ്‌കളർ ചേർത്ത് കൊടുക്കാം.

ഒരു പുഡ്ഡിംഗ് പാത്രത്തിൽ പകുതി സേമിയ ഇട്ട് ലെവൽ ചെയ്തു പ്രെസ്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കുക.

ക്രീം തയ്യാറാക്കാൻ 3 കപ്പ്‌ പാൽ ചൂടാക്കാൻ വെക്കുക. 1/2 കപ്പ്‌ പാലിൽ

കസ്റ്റാർഡ് പൗഡറും കോൺഫ്ലോർ മിക്സ്‌ ചെയ്തെടുത്തു ചുടായികൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിച്ചു ചെറിയ തീയിൽ വെച്ച് കുറുക്കി എടുക്കുക. മധുരത്തിനായി ഇടക്ക് 1/2 കപ്പ്‌ മിൽക്ക്മെയ്ഡ് ചേർത്കൊടുക്കുക. മിൽക്ക്മെയ്ഡ് ഇല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാരയും കൂടെ 2,3 tbsp പാൽപ്പൊടികൂടി ചേർത്കൊടുത്താൽ മതി.

ടേസ്റ്റിനു വേണ്ടി എസ്സെൻസ് കൂടി ചേർത്ത് കൊടുക്കുക. ഞാൻ ഇവിടെ ബദാം എസ്സെൻസ് ആണ് ചേർത്കൊടുത്തത്.

ഒഴിക്കുന്ന പാകത്തിൽ കുറുകിവന്നാൽ തീ ഓഫാക്കുക. അല്പം ചൂട് പോയതിനു ശേഷം നേരത്തെ സെറ്റ് ചെയ്തുവെച്ച സേമിയക്ക് മുകളിൽ ഒഴിച്ചു ലെവൽ ചെയ്യുക. അതിന് ശേഷം ക്രീമിന് മുകളിൽ നേരത്തെ കളർചേർത്ത് മാറ്റിവെച്ച സേമിയ ഇട്ട് ലെവൽ ചെയ്തു ചെറുതായി പ്രെസ്സ് ചെയ്തു മുകളിൽ ഇഷ്ടമുള്ള നട്സ് ഇട്ട് അലങ്കരിക്കുക.

ഇത് ഗ്ലാസിൽ ലെയർ ആയും ചെയ്തെടുക്കാം.

തണുപ്പ് വേണ്ടവർ 2,3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക.

നവാബി സെമായി റെഡി.


English:-


Nawabi Semai

***************

•Semiya(Vermicelli)-1 pack(150g)

•Milk powder-3 tbsp

•Powdered sugar-1/4 cup

•Ghee/Butter-3 tbsp

{Roast semiya well}

Once done,Keep half aside on the serving bowl,make it the base & add food color to the rest if you want

On another pan take;

•Milk-1L boil

•Cornflour & custard powder-2 tbsp each

{Add them to 1/2 cup milk}

•Milkmaid-1/2 cup

•Nicely Boil & Let it Simmer well,but don’t make it too thick.

•Then pour it on the base & cover the top with some more semiya & Garnish it with some nuts.

•Cool it for about 3- 4 hours in fridge

Comments

Post a Comment

Popular posts from this blog

KANNUR SPECIAL VELLAPPOLA / STEAMED RICE CAKE

Mutton Paya !! മട്ടൺ സൂപ്പ്

പഞ്ചാരപ്പാറ്റ