Kannur Fish Biriyani||കണ്ണൂർ മീൻ ബിരിയാണി




7



 കണ്ണൂർ മീൻ ബിരിയാണി

#കണ്ണൂർ #തലശ്ശേരി ബിരിയാണി ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ബിരിയാണി റെസിപ്പി അതും മീൻ ബിരിയാണി. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ. അഭിപ്രായം പറയൂ.


ആകോലി / അയക്കൂറ 1/2 kg

ബസ്മതി / ജീരകശാല അരി 3 കപ്പ്‌

ഉള്ളി 4

തക്കാളി 2

പച്ചമുളക് 15

വെളുത്തുള്ളി 1 പോട്

ഇഞ്ചി 1 ഇഞ്ച് വലിപ്പത്തിൽ

തേങ്ങ 1/4 കപ്പ്‌ 

ഗീ 6,7 tbsp

ഓയിൽ 10 tbsp

പട്ട ഒരു കഷ്ണം

ഏലക്ക 4,5

ഗ്രാമ്പു 5,6

ബെലീവിസ്  2

വെള്ളം 6 കപ്പ്‌ 

ഉപ്പ് 

മുളക്പൊടി 2 tsp

മഞ്ഞൾപൊടി 1 tsp

മല്ലിപ്പൊടി 3/4 tsp

ഗരംമസാല 1 tsp +

ചെറുനാരങ്ങാ 1 1/2

കിസ്മിസ്

അണ്ടിപ്പരിപ്പ് 


തയ്യാറാക്കുന്ന വിധം :-


ആദ്യം മീൻ മസാലപുരട്ടിവെക്കുക.

2 tsp മുളക്പൊടി 1/2 tsp മഞ്ഞൾപൊടി 1/2 മുറി ചെറുനാരങ്ങാ നീരും ഉപ്പും അല്പം വെള്ളവും ചേർത്ത് പേസ്റ്റാക്കി  മീനിൽ തേച്ചുപിടിപ്പിച്ചു 15 മിനിറ്റ് മാറ്റിവെക്കുക.

ഒരുപാനിൽ 3tbsp വെളിച്ചെണ്ണ / ഓയിൽ ഒഴിച്ചു മീൻ ഫ്രൈ ചെയ്തെടുക്കുക. ( കൂടുതൽ ഫ്രൈ ചെയ്യാതെ വാട്ടി എടുക്കുന്ന രൂപത്തിൽ )

മസാല റെഡിയാക്കാൻ :-


അതെ പാനിൽത്തന്നെ ആവശ്യമെങ്കിൽ മാത്രം ഓയിൽ ഒഴിച്ചു 3 ഉള്ളി നീളത്തിൽ മുറിച്ച് വഴറ്റിയെടുക്കുക. പകുതിവഴന്നു വരുമ്പോൾ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചു ചേർത്ത് 3/4 tsp മല്ലിപ്പൊടിയും 1/2 tsp മഞ്ഞൾപൊടിയും ചേർത്ത് പച്ച ചുവ മാറുന്നതുവരെ 2,3 മിനിറ്റ് വഴറ്റുക. (അടച്ചുവെച്ചു വേവിച്ചാലും മതി)

ശേഷം തേങ്ങയിൽ അല്പം വെള്ളം ചേർത്ത് മെത്തിയാത്ത വിധത്തിൽ അരച്ചെടുത്തു മസാലയിലേക്ക് ഒഴിച്ചു കൊടുക്കുക. കൂടെ ഒരു കഷ്ണം മീനും ചേർത്ത് ചെറിയതീയിൽ 4,5 മിനിറ്റ് വേവിക്കുക.

മസാല റെഡി ആയാൽ അതിലേക്ക് 1 ചെറുനാരങ്ങാനീരും 1 tsp ഗരം മസാലയും ചേർത്ത് മിക്സ്‌ ചെയ്തു ചുടായതിനുശേഷം തീ ഓഫ്‌ചെയ്തു അടച്ചു വെക്കുക.


നെയ്‌ച്ചോർ റെഡി ആക്കാൻ:-


അരി നന്നായി കഴുകി വെള്ളംപോവാൻ വെക്കുക.

6 കപ്പ്‌ വെള്ളം എടുത്ത് ഒരു അടുപ്പിൽ ചുടാവാൻ വെക്കുക. വേറൊരു അടുപ്പിൽ ഒരു പാത്രം വെച്ച് ചൂടായി വരുമ്പോൾ അതിലേക്കു 6,7 tbsp നെയ്യും ഓയിലും മിക്സ്‌ ചെയ്തു ചൂടായി വരുമ്പോൾ ഒരു ഉള്ളി വളരെ നേരിയതായി നീളത്തിൽ മുറിച്ചത് ഇട്ട് ബ്രൗൺ കളറിൽ വറുത്തെടുക്കുക. കൂടെ അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യത്തിന് ചേർത്ത് വറുത്തെടുത്തു മാറ്റിവെക്കുക.

അതെ ഓയിലിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബേലീവിസ് ഇട്ട് ചൂടാവുമ്പോൾ വെള്ളം കളഞ്ഞ അരിയിട്ട് നന്നായി വറുക്കുക (കൈവെക്കാതെ). അരി കളർമാറാൻ  പാടില്ല. അരിത്തെറിക്കുന്ന വിധത്തിൽ സൗണ്ട് വരുമ്പോൾ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചു ബേക്കുക. ഇതൊക്കെ തീകൂട്ടി വെച്ചാണ് ചെയ്യേണ്ടത്. വെള്ളം വറ്റിവരുന്നത് വരെ അടച്ചുവെക്കുക. വെള്ളം മുഴുവനായും വറ്റിവന്നാൽ തീ കുറച്ച് ചോർ എല്ലാ ഭാഗവും മറിച്ചിട്ട് 15 മിനിറ്റ് അടച്ചുവെച്ചു വേവിക്കുക. തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കുക.



ബിരിയാണി ദം ചെയ്യാൻ :-


ഒരു പാത്രത്തിൽ 1/4 ഭാഗം നെയ്‌ച്ചോർ ഇടുക. അതിന് മുകളിലേക്ക് അല്പം ഗരം മസാല വിതറിക്കൊടുക്കുക. പിന്നീട് വറുത്ത് വെച്ച ഉള്ളി അണ്ടിപ്പരിപ്പ്, കിസ്മിസ് അല്പം ഇട്ടുകൊടുക്കുക. ഇതിനു മുകളിൽ മസാല പകുതി ഇട്ടുകൊടുത്തു എല്ലാഭാഗത്തും ആക്കിക്കൊടുക്കുക. ഇതിന് മുകളിൽ ഫ്രൈ ചെയ്ത മീൻ വെച്ച് കൊടുക്കുക.

ഇതിനു മുകളിൽ വീണ്ടും നെയ്‌ച്ചോർ ഇട്ടുകൊടുക്കുക. വീണ്ടും ഗരം മസാല, വറുത്തുവെച്ച ഐറ്റം മസാല മുഴുവൻ, മീൻ എന്ന രീതിയിൽ ചെയ്യുക. ഇതിനുമുകളിൽ ബാക്കിവന്ന ചോർ മുഴുവൻ ഇട്ട് മുകളിൽ അല്പം ഗരം മസാലയും ബാക്കിവന്ന വറുത്ത ഉള്ളി ഐറ്റംസും വിതറിക്കൊടുക്കുക. മുകളിൽ വേണമെങ്കിൽ പനിനീർ 1,2 tsp തളിച്ചുകൊടുത്തു 20 മിനിറ്റ് ചെറിയ തീയിൽ ആവികയറ്റുക.

മീൻ ബിരിയാണി റെഡി.

പ്ലേറ്റിലേക്ക് സെർവ് ചെയ്യുമ്പോൾ മീൻ പൊട്ടിപ്പോവാത്ത വിധത്തിൽ എടുക്കാൻ ശ്രദ്ധിക്കുക.

Kannur Fish Biriyani


There won’t be anyone who doesn’t love Kannur Thalassery Biriyani.This is the recipe for Fish Biriyani.Everyone should try it atleast once.Do let me know how it went.


Ingredients;

King fish: 1/2kg

Basmati/Jeeragashaala Rice: 3Cup

Onion: 4

Tomato: 2

Greenchilli: 15

Garlic: 1 pod

Ginger: 1 inch sized

Coconut: 1/4Cup

Ghee: 6-7Tbsp

Oil: 10Tbsp

Cinnamon: 1 piece

Cardamom: 4-5

Cloves: 5-6

Bay leaves: 2

Water: 6Cuo

Salt

Chilli powder: 2Tsp

Turmeric powder: 1Tsp

Coriander powder: 3/4Tsp

Garam Masala: 1Tsp

Lemon: 1 1/2

Kismis

Cashew 


Preparation;

Firstly,Marinate the fish.

Add 2Tsp Chilli powder,1/2Tsp Turmeric powder,Juice of 1/2 lemon,Salt,little water and mix it into a paste & marinate the fish nicely.Keep it aside for 15 mins.

On a pan,Add 3Tbsp coconut oil and fry the fish (Do not overcook,just saute and half cook it).

For Masala;

In same pan,If needed add more oil,then Saute 3 sliced onion.Once it’s half cooked,Add in tomato and salt and saute well.To this,Add in crushed Greenchilli,Ginger and Garlic,3/4Tsp Coriander powder ,1/2Tsp Turmeric powder and Saite for 2-3 mins till the fresh smell goes away.(Or you can just cover and cook).

After that,Add water to the coconut,mildly grind it and add it to the masala.To that,Add in a piece of fish and cook on low flame for 4-5 mins.Once the masala is ready,Add in 1 lemon juice,1Tsp Garam masala and mix well.Once it’s cooked,switch off the flame & keep it covered.


For Ghee Rice;

Nicely Wash the rice & Drain the water.

Boil 6 Cups of water in a pot.In an another pan,Add 6-7Tbsp ghee & oil once it’s heated & mix it.Add a nicely sliced onion and saute till it’s brown in color,With cashew & kismis.Once roasted,Take it out & keep it aside. To the same oil,Add in Cinnamon,Clove,Cardamom,Bay leaves and once heated,Add Rice & roast well without stopping.The rice shouldnt change color.When popping sound comes from the rice,Add in boiling water with required amount of salt,Mix and cover & cook.This all is done on High flame.Cover and cook till the water dries out.Once it’s dried,Keep on low flame,flip and cover & cook for 15 mins.Make sure to keep on low flame.


For Biriyani Dum;

On a pan,Add in 1/4 part Ghee rice,On top of it spread in some Garam masala.On top of that,Spread out some of the roasted cashew & onion and on top of that,Add in half the masala & spread out everywhere.Place the fried fish on top. And then again add the rice on top of it and spread Garam masala on it.Then fried fish & masala & so on. Spread out some of the roasted cashew & onion on top as Garnish.

If you want,You can sprinkle 1/2Tsp Rose water & steam for 20 mins on low flame.

Fish Biriyani ready.

Make sure to know where you placed the fish,So that it wont break while serving.

Enjoy.!

Comments

Post a Comment

Popular posts from this blog

KANNUR SPECIAL VELLAPPOLA / STEAMED RICE CAKE

Mutton Paya !! മട്ടൺ സൂപ്പ്

പഞ്ചാരപ്പാറ്റ