UNNAKKAYA!! ഉന്നക്കായ
ഉന്നക്കായ
എല്ലാവർക്കും അറിയുന്ന ഐറ്റം കൊണ്ടാണ് വന്നിട്ടുള്ളതു. ഉന്നക്കായ ഉണ്ടാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് പഴം ആണ്. കൂടുതൽ പഴുത്തതോ, തീരെ പഴുക്കാത്തതോ ആയ പഴങ്ങൾ എടുക്കരുത്. അല്പം പഴുപ്പ് കുറഞ്ഞ പഴം ആണ് എടുക്കേണ്ടത്.
2 വിധത്തിൽ പഴം വേവിച്ചെടുക്കുന്നത് കാണിക്കുന്നുണ്ട് വിഡിയോയിൽ.
അതേപോലെ 2 ഫില്ലിങ്ങും ഉണ്ടാക്കുന്നുണ്ട്.
ആദ്യം പഴം വേവിക്കുന്നത് എങ്ങിനെ എന്നറിയാം.
മൈക്രോവേവിൽ ഹൈ പവറിൽ 3 മിനിറ്റ് ആണ് വേവിക്കേണ്ടത്. പഴത്തിന്റെ 2 അറ്റവും ആദ്യം കട്ട് ചെയ്യുക. അതിന് അതിന് ശേഷം പഴത്തിന്റെ ഒരുഭാഗത്തു നീളത്തിൽ മുറിച്ചുകൊടുക്കുക.
2nd
സാദാ ആവിയിൽ വേവിക്കുന്നതാണ്. പഴം തൊലിയൊന്നും കളയാതെ ആവിയിൽ വെച്ചു വേവിക്കുക. തൊലി നന്നായി തുറന്നു വരും അതാണ് കണക്ക്.
പഴം
മുട്ട
പഞ്ചസാര
ഏലക്ക
ഗീ
തേങ്ങ
നട്സ്
കിസ്മിസ്
ഏലക്ക
പഴം വേവിച്ചതിനു ശേഷം അരച്ചെടുക്കുക.
മുട്ടയും പഞ്ചസാരയും ഏലക്കയും ചേർത്ത് ചുടുള്ള പാനിൽ ഗീ ഒഴിച്ച് ചിക്കി എടുക്കുക. നന്നായി ഡ്രൈ ചെയ്തെടുക്കണം. നട്സ് വേണമെങ്കിൽ ചേർത്ത് കൊടുക്കാം.
ഒരു പാനിൽ ഗീ ഒഴിച്ച് നട്സും കിസ്മിസും ചുടാക്കി തേങ്ങയും പഞ്ചസാരയും ഏലക്കയും ചേർത്ത് ഡ്രൈ ആയി എടുക്കുക.
ശേഷം ഒരു ഫോയിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും എടുത്തു ഓയിൽ പുരട്ടി പഴം അരച്ചതിൽ നിന്നും ഒരു ചെറിയ ഉരുള എടുത്തു പരത്തി തേങ്ങ ഫില്ലിംഗ് വെച്ച് അട രൂപത്തിൽ ആക്കിഎടുക്കുക. ഇതിനു കായട എന്ന് പറയും
അടുത്തത് കയ്യിൽ പരത്തി മുട്ട ഫില്ലിംഗ് വെച്ച് ഉരുട്ടി എടുക്കുക. ഇതിനു ഉന്നക്കായ എന്ന് പറയും
ഇനി ഇതൊക്കെ കുറച്ചധികം ഉണ്ടാക്കി വെക്കുകയാണെങ്കിൽ പ്ലേറ്റിൽ വെച്ച് ഫ്രീസറിൽ 5, 10മിനിറ്റ് വെക്കുക
അതിനു ശേഷം ഒരു മൂടിവെക്കാൻ പറ്റുന്ന പാത്രത്തിൽ എടുത്ത് വെക്കുക. ഒരു ലയർ വെച്ചാൽ അതിനു മുകളിൽ ഫോയിൽ അല്ലെങ്കിൽ ബട്ടർ പേപ്പർ വെച്ച് അതിനുമുകളിൽ വീണ്ടും വെക്കുക. അടച്ചുവെച്ചു ഫ്രീസറിൽ വെക്കാം. 1 മാസം കേടുകൂടാതെ സൂക്ഷിക്കാം.
വിശദമായി അറിയാൻ video കാണു. ഇഷ്ടപ്പെട്ടവർ ലൈക് തരാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ..
https://youtu.be/R4oU741HO9Y
Unnakkaaya
Everyone mostly knows about this already.I’m here to show you how to make it.
For this,You should check the banana first.It shouldn’t too ripe or not ripe at all.
There are 2 ways to cook/steam the banana,
First,We need to steam/cook the banana.
For that we should keep the banana in microwave in high power for 3 min. Cut the 2 ends of the banana & then make a cut in the centre in a straightline.
Secondly,
Normal steaming.Without peeling the skin,keep the banana into the pot & once the skin opens,It’s cooked.
Ingredients needed are;
Egg
Sugar
Cardamom
Ghee
Coconut
Kismis
Once the banana is cooked,Grind it.
Mix sugar,egg & cardamom & pour it into a hot pan with ghee.You can add nuts if you want.
On a pan,Pour ghee & mix nuts and kismis & heat it.Then add coconut,sugar & cardamom & make it into a dry mixture.
After that,Take a foil or anything you want,Spread some oil & then take some of the banana mix in rolls & flatten in out & then add the egg/coconut mix & roll it into an ada shape.
The one with the coconut filling is called Kaayada & the one with egg filling is called Unnakaaya.
Incase you wanna make more & store it. You can keep it in freezer for 5-10 mins & then place it in a container with a lid on it. After each layer,cover it with foil or butter paper.You can save it upto 1 month without being spoiled.
Comments
Post a Comment