KINNATHAPPAM//കിണ്ണത്തപ്പം






KINNATHAPPAM
BAKERY STYLE KANNUR KINNATHAPPAM 

Hi friends Is everyone good? Today, i have brought with you the traditional sweet of Kannur . This recipe in this bakery style is guaranteed to make the product in 2 hours and 10 minutes. The video is a bit more lengthy as everything is detailed. 

KINNATHAPPAM 
##########$$$

Required Item: 

1 cup of rawrice  powder 
Cardamom 5 and 6 
Jaggery 2 cups 
Coconut 1 
1/4 cup Chanadal
Sufficient salt is needed
Gee 4 tsp

Step 1. 
##### 

Soak the rice for 2 hours. 
And grind with 5 and 6 cardamom.

Step 2. 
##### 
Soak 1/4 cup Chanadal for 2 hours. 

Step 3. 
##### 

Dissolve 2 cups of jaggrey in 1/2 cup of water.

Step 4. 
###### 

Take coconut milk. 
1 1/2 cups of 1st milk and Second milk 3 cups. Milk in good thickness is detailed in the video.


Mix everything except the first Milk, chanadal and Ghee. Mix without lumps . Like milk and water.


It will take at least 40 minutes for the batter to come thick. Add the chanadal for 30 minutes. Add the milk and mix it well.

If the boil milk comes out of the bowl then you can see the gee well. Transfer to a bowl of gee in this time. Bake for 3 to 4 hours and then eat in a custom shape.

Pls watch video for details. 

ഹായ് ഫ്രണ്ട്‌സ്
എല്ലാവർക്കും സുഖമാണോ
ഇന്ന് കണ്ണൂരിന്റെ ട്രഡീഷണൽ പലഹാരം ആണ് കൊണ്ട് വന്നിട്ടുള്ളത്. 2 മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്ന ഐറ്റം 10 മിനിറ്റ് ആക്കി ഈ ഐറ്റത്തിന്റെ വിളകളയരുത് വിശദമായി അവതരിപ്പിക്കാം എന്ന ഉറപ്പ് തന്നാലേ റെസിപ്പി തരികയുള്ളു എന്ന് ഉറപ്പിന്മേലാണ് ഈ ബേക്കറി ടേസ്റ്റിലുള്ള റെസിപ്പി കിട്ടുന്നത്. എല്ലാം വിശദമായി പറയുന്നതിനാൽ വീഡിയോ കുറച്ചു ലെങ്ത് കൂടുതലാണ്. എല്ലാവരും ക്ഷമിക്കണം.

കിണ്ണത്തപ്പം
########

ആവശ്യമായ ഐറ്റം :-

പച്ചരിപ്പൊടി  1കപ്പ്‌
ഏലക്കായ 5, 6
വെല്ലം ( ശർക്കര ) 2 കപ്പ്‌
തേങ്ങ 1
കടലപ്പരിപ്പ് 1/4 കപ്പ്‌
ഉപ്പ് ആവശ്യത്തിന്
ഗീ 4 tsp

സ്റ്റെപ് 1.
#####

അരി 2 മണിക്കൂർ കുതിർത്തു പൊടിച്ചെടുക്കുക.
കൂടെ 5, 6 ഏലക്കായയും.

സ്റ്റെപ്  2.
#####

1/4 കപ്പ്‌ കടലപ്പരിപ്പ് 2 മണിക്കൂർ കുതിർത്തു വെക്കുക.

സ്റ്റെപ് 3.
#####

2 കപ്പ്‌ വെല്ലം 1/2 കപ്പ്‌ വെള്ളത്തിൽ അലിയിച്ചെടുക്കുക.

സ്റ്റെപ്  4.
######

തേങ്ങാപ്പാൽ എടുക്കുക.
ഒന്നാംപാൽ 1 1/2 കപ്പ്‌
രണ്ടാം പാൽ 3 കപ്പ്‌.
നല്ല കട്ടിയിൽ പാൽ എടുക്കുന്നത് വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.

ഒന്നാം പാലും ഗീയും കടലപ്പരിപ്പും ഒഴികെ എല്ലാം മിക്സ് ചെയ്യുക.
കട്ടപിടിക്കാതെ മിക്സ്‌ ആക്കി എടുക്കണം. പാലും വെള്ളം പോലെ.

അതിന് ശേഷം അടികട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക.

പിന്നൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അടുപ്പിലേക്ക് മാറ്റിയാൽ പിന്നെ അടുപ്പിന്റെ അടുത്തുനിന്നും മാറാൻ പറ്റില്ല. കാരണം കൈ എടുക്കാതെ ഇളക്കികൊണ്ടിരുന്നാലേ ഈ ഐറ്റം നന്നായി കിട്ടുകയുള്ളു. അതുകൊണ്ട്
ബാക്കിയുള്ള ഐറ്റംസ് അടുത്ത് എടുത്ത് വെച്ചതിനു ശേഷം മാത്രമേ ഗ്യാസ് ഓൺ ചെയ്യാൻ പാടുള്ളു.

ബാറ്റർ  കുറുകി വരാൻ 40 മിനിറ്റ് എങ്കിലും എടുക്കും. 30 മിനിറ്റ് ആവുമ്പോൾ കടലപ്പരിപ്പ് ചേർത്ത് കൊടുക്കുക. കുറുകിവന്നതിനു ശേഷം ഒന്നാം പാൽ ചേർത്ത് മിക്സ്‌ ചെയ്തെടുക്കുക.
ഏകദേശം കട്ടിയാവുമ്പോൾ 1 tsp ഗീ ചേർത്ത് ഇളക്കുക. ഇതുപോലെ ബാക്കി 3 tsp യും ചേർക്കുക. മൊത്തത്തിൽ ഒരു മണിക്കൂർ ഇളക്കികൊണ്ടിരിക്കണം. എങ്കിലേ കട്ടിയിൽ കിട്ടുകയുള്ളു. ടൈം കുറയുന്നതിന് അനുസരിച്ചു ടേസ്റ്റും കുറയും കട്ടിയും കുറയും.
പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവം ആയാൽ നന്നായി ഗീ തെളിഞ്ഞുകാണാം അപ്പോൾ. ഈ ടൈമിൽ ഗീ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക. 3, 4 മണിക്കൂർ കഴിഞ്ഞു ചുട് പോയാൽ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്തു കഴിക്കാം.

വീഡിയോ കണ്ടാൽ വിശദമായി മനസ്സിലാക്കാൻ പറ്റും. എല്ലാവരും ഒന്ന് കണ്ടു നോക്കൂ.

https://youtu.be/eRvr91UY8W0

ഇഷ്ടപ്പെട്ടവർ like തരാൻ മടിക്കല്ലേ.
Subscribe ചെയ്യാതെ ഒരുപാടുപേർ കാണുന്നുണ്ട് വീഡിയോ, അവർ ഒന്ന് subscribe ചെയ്യണേ.

ഇനി വേറൊരു ഐറ്റം കൊണ്ടുവരുന്നതുവരെ bye.

Comments

Popular posts from this blog

KANNUR SPECIAL VELLAPPOLA / STEAMED RICE CAKE

Mutton Paya !! മട്ടൺ സൂപ്പ്

പഞ്ചാരപ്പാറ്റ