UNNAKKAYA!! ഉന്നക്കായ
ഉന്നക്കായ എല്ലാവർക്കും അറിയുന്ന ഐറ്റം കൊണ്ടാണ് വന്നിട്ടുള്ളതു. ഉന്നക്കായ ഉണ്ടാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് പഴം ആണ്. കൂടുതൽ പഴുത്തതോ, തീരെ പഴുക്കാത്തതോ ആയ പഴങ്ങൾ എടുക്കരുത്. അല്പം പഴുപ്പ് കുറഞ്ഞ പഴം ആണ് എടുക്കേണ്ടത്. 2 വിധത്തിൽ പഴം വേവിച്ചെടുക്കുന്നത് കാണിക്കുന്നുണ്ട് വിഡിയോയിൽ. അതേപോലെ 2 ഫില്ലിങ്ങും ഉണ്ടാക്കുന്നുണ്ട്. ആദ്യം പഴം വേവിക്കുന്നത് എങ്ങിനെ എന്നറിയാം. മൈക്രോവേവിൽ ഹൈ പവറിൽ 3 മിനിറ്റ് ആണ് വേവിക്കേണ്ടത്. പഴത്തിന്റെ 2 അറ്റവും ആദ്യം കട്ട് ചെയ്യുക. അതിന് അതിന് ശേഷം പഴത്തിന്റെ ഒരുഭാഗത്തു നീളത്തിൽ മുറിച്ചുകൊടുക്കുക. 2nd സാദാ ആവിയിൽ വേവിക്കുന്നതാണ്. പഴം തൊലിയൊന്നും കളയാതെ ആവിയിൽ വെച്ചു വേവിക്കുക. തൊലി നന്നായി തുറന്നു വരും അതാണ് കണക്ക്. പഴം മുട്ട പഞ്ചസാര ഏലക്ക ഗീ തേങ്ങ നട്സ് കിസ്മിസ് ഏലക്ക പഴം വേവിച്ചതിനു ശേഷം അരച്ചെടുക്കുക. മുട്ടയും പഞ്ചസാരയും ഏലക്കയും ചേർത്ത് ചുടുള്ള പാനിൽ ഗീ ഒഴിച്ച് ചിക്കി എടുക്കുക. നന്നായി ഡ്രൈ ചെയ്തെടുക്കണം. നട്സ് വേണമെങ്കിൽ ചേർത്ത് കൊടുക്കാം. ഒരു പാനിൽ ഗീ ഒഴിച്ച് നട്സും കിസ്മിസും ചുടാക്കി തേങ്ങയും പഞ്ചസാരയും ഏലക്കയും ചേർത്ത് ഡ്ര...